04:59am 10 November 2026
NEWS
ലഹരി വിരുദ്ധ കാർട്ടൂൺ വരയ്ക്കു, സമ്മാനം നേടൂ...
02/06/2025  01:06 PM IST
nila
ലഹരി വിരുദ്ധ കാർട്ടൂൺ വരയ്ക്കു, സമ്മാനം നേടൂ...

കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയഷനും ചേർന്ന് സ്ക്കൂൾ, കോളേജ് തലത്തിലുള്ളവർക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി ലഹരി വിരുദ്ധ കാർട്ടൂൺ മത്സരം സംഘടിപ്പിച്ചിരിക്കുന്നു. 17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും, 18 വയസ് മുതൽ 25 വയസ് വരെ ഉള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. വയസ് തെളിയിക്കുന്ന സർക്കാർ നൽകിയിരിക്കുന്ന ഏതെങ്കിലും രേഖയുടെ പകർപ്പും കാർട്ടൂണുകൾക്കൊപ്പം സമർപ്പിക്കണം. ഒരാൾക്ക് മൂന്ന് കാർട്ടൂൺ വരെ സമർപ്പിക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ പേര്, വയസ്, വിലാസം, ബന്ധപ്പെടുവാനുള്ള നമ്പർ എന്നിവ ഒാരോ രചനയോടൊപ്പം സമർപ്പിക്കണം. ലഹരി വിരുദ്ധ കാർട്ടൂണുകളാണ് മത്സരത്തിന് വരയ്ക്കേണ്ടത്. 2025 ജൂലൈ മാസം 04 വരെയാണ് കാർട്ടൂണുകൾ സമർപ്പിക്കുവാൻ സാധിക്കുക.cartooncontest2025@gmail.com എന്ന ഇമെയിലിലാണ് മത്സരാർത്ഥികൾ അവരുടെ രചനകൾ അയക്കേണ്ടത്.

10000 രൂപ, 7500 രൂപ, 5000 രൂപ ക്യാഷ് അവാർഡ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ജൂനിയർ, സീനിയർ വിഭാഗത്തിലുള്ള വിജയികൾക്ക് സമ്മാനിക്കും. ഇതു കൂടാതെ ശില്പം,  സർട്ടിഫിക്കറ്റ്, പുസ്തക കിറ്റ് എന്നിവയും വിജയികൾക്ക് സമ്മാനിക്കും. തിരഞ്ഞെടുക്കുന്ന കാർട്ടൂണുകൾ സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കും. തിരഞ്ഞെടുക്കുന്ന കാർട്ടൂൺ വരച്ച ഒാരോ വിഭാഗത്തിലെ 50 പേർക്ക് സർട്ടിഫിക്കറ്റ് നൽകും. മത്സര ഫലം ജൂലൈ 06 ന് പ്രഖാപിക്കും. ജൂലൈ 12ന് കോഴിക്കോട് വെച്ച് സമ്മാന വിതരണം നടക്കും.

സുധീർ നാഥ്
ചെയർമാൻ
കേരള കാർട്ടൂൺ അക്കാദമി
( 996899 6870 / 9999384058)

എ സതിഷ്
സെക്രട്ടറി
കേരള കാർട്ടൂൺ അക്കാദമി
(98472 78296)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img